ശബരിമല പാതയിൽ രണ്ടപകടം; പുലർച്ചെ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

Published : Dec 23, 2023, 06:56 AM IST
ശബരിമല പാതയിൽ രണ്ടപകടം; പുലർച്ചെ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

Synopsis

പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു. 

പത്തനംതിട്ട: ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു. 

പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ 3 തീർത്ഥാടകർക്ക് പരുക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്. 

നവകേരള സദസിനേറ്റ തിരിച്ചടികൾ; ഹൈക്കോടതി വടിയെടുത്തത് പലതവണ, തലയൂരി സർക്കാർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച്ച; മൂന്നാം ബലാത്സം​ഗക്കേസിൽ ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി പറയും
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും