
മലപ്പുറം: മോഷ്ടിച്ച ബൈക്കിൽ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതികളെ പിടികൂടിയത്.
കുറ്റിപ്പുറത്ത് പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. കോട്ടയം സ്വദേശികളായ യുവാക്കളുടെ പക്കൽ വാഹനത്തിൻ്റെ യാതൊരു രേഖയും ഉണ്ടായിരുന്നില്ല. ഇവരെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺസുഹൃത്തിനെ കാണാൻ വന്നതാണെന്ന് മൊഴി നൽകിയത്. വാഹനത്തിൻ്റെ രേഖകൾ സംബന്ധിച്ച പരിശോധനയിൽ ഇത് എറണാകുളത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലായതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam