കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ  ആക്രമണം, രണ്ടുപേര്‍ അറസ്റ്റിൽ

Published : Apr 02, 2020, 05:36 PM ISTUpdated : Apr 03, 2020, 03:29 PM IST
കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ  ആക്രമണം, രണ്ടുപേര്‍ അറസ്റ്റിൽ

Synopsis

പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആയിരുന്നു ആക്രമം.

കൊല്ലം: കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ  ആക്രമണം. ശാസ്താംകോട്ടയിൽ ലോക്ടൗൺ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആയിരുന്നു ആക്രമം. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ഷറഫുദ്ദിൻ ശാസ്താംകോട്ട സ്വദേശികളായ അബ്സല്‍ ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ഡൗൺ കാലത്ത് കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങിയിട്ടുണ്ട്. എപ്പിഡമിക് ഡിസീസ് ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കാലടി മറ്റൂർ സ്വദേശിയായ സോജനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റുചെയ്തു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനോട് ഇടഞ്ഞ പ്രേംകുമാറിൻ്റെ അതൃപ്തി മുതലെടുക്കാൻ കോൺ​ഗ്രസ്; നടനുമായി ചർച്ച നടത്തി കോൺ​ഗ്രസ് നേതാക്കൾ
'കണ്ടോളാ'മെന്ന് അന്നേ ഭീഷണി, മാളിൽ പിറകെ നടന്ന് വളഞ്ഞിട്ട് മ‍ർദ്ദിച്ചത് എസ്എഫ്ഐ, കേസ് പൊലീസുകാരനെതിരെ; സേനയില്‍ പ്രതിഷേധം രൂക്ഷം