
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി ലഹരി സംഘത്തിൻ്റെ അഴിഞ്ഞാട്ടം. ഇന്നലെ ഉച്ചമുതൽ തുടങ്ങിയ ലഹരി സംഘത്തിൻ്റെ ശല്യം രാത്രിയിലും ആവർത്തിച്ചതോടെ നാട്ടുകാർ സംഘടിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ നാട്ടുകാരും പൊലീസും ചേർന്ന് ഓതറയിൽ നിന്ന് പിടികൂടി. മറ്റ് രണ്ട് പേരെ ഇന്നലെ രാത്രിയോടെ ചെങ്ങന്നൂർ നഗരത്തിലെ ബാറിൽ നിന്നും പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി ഇനിയും പിടിയിലാകാനുണ്ട്.
മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ച് ഗ്രാമവഴിയിലൂടെ എത്തിയ ലഹരി സംഘം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘം രാത്രി വീണ്ടുമെത്തി നാട്ടുകാരെ ഭയപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വടിവാളിന് വെട്ടി റെഡിയാക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളില്‍ കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam