പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവം, രണ്ട് പേർ അറസ്റ്റിലായി

Published : Aug 30, 2025, 08:27 PM IST
shock death

Synopsis

വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ആണ് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ സഹായിയായി പ്രവർത്തിച്ച കാറൽമണ്ണ മണ്ണിങ്ങൽ വീട്ടിൽ എംകെ ഹരിദാസൻ, പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി നടത്തിയിരുന്ന ചെർപ്പുളശ്ശേരി പാറക്കൽ വീട്ടിൽ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്.

വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ആണ് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം. പ്രഭാകരൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനിൽ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി നിർമ്മിച്ചിട്ടുള്ളതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി