ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമം, രണ്ടുപേർ പിടിയിൽ

Published : Oct 21, 2025, 08:50 PM IST
arrest

Synopsis

കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര സ്വദേശിയായ സുബു, വെളിയം സ്വദേശി അരുൺ എന്നിവരാണ് അഞ്ചൽ റേഞ്ച് വനപാലകരുടെ പിടിയിലായത്

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര സ്വദേശിയായ സുബു, വെളിയം സ്വദേശി അരുൺ എന്നിവരാണ് അഞ്ചൽ റേഞ്ച് വനപാലകരുടെ പിടിയിലായത്. സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചു. ആനക്കൊമ്പ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ചൽ റേഞ്ച് വനം വകുപ്പ് സംഘത്തിൻ്റെ പരിശോധന. 

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും രണ്ട് പേരെ ആനക്കൊമ്പിൽ തീർത്ത ഭണ്ഡുമായി പിടികൂടുകയായിരുന്നു. സുബു, അരുൺ എന്നിവരാണ് വനം വകുപ്പിൻ്റെ വലയിലായത്. ഇടനിലക്കാർ, ഭണ്ഡ് വാങ്ങാൻ എത്തിയവർ ഉൾപ്പടെ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്. വനം വകുപ്പിൻ്റെ നീക്കം മനസ്സിലാക്കി ചിലർ രക്ഷപ്പെട്ടെന്നാണ് നിഗമനം. സുബുവിന്റെ മുത്തച്ഛൻ ശ്രീലങ്കയിൽ നിന്നും എത്തിച്ച ആനക്കൊമ്പാണെന്നാണ് പ്രതികൾ വനം വകുപ്പിനോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ മൊഴി പൂർണമായും വനം വകപ്പ് വിശ്വസിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'
'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം