തൂക്കം 1.2 കിലോ, മൂല്യം 2 കോടിയിലേറെ; എറണാകുളത്ത് രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; കണ്ടെത്തിയത് തിമിംഗല ഛർദി

Published : Aug 18, 2025, 05:09 PM IST
Ambergris

Synopsis

രണ്ട് കോടി രൂപ മൂല്യം വരുന്ന ആമ്പർഗ്രീസുമായി രണ്ട് യുവാക്കൾ കൊച്ചി സിറ്റി പൊലീസിൻ്റെ പിടിയിൽ

കൊച്ചി: തിമിംഗല ഛർദി എന്നറിയപ്പെടുന്ന ആമ്പർ ഗ്രീസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പുറക്കൽ വീട്ടിൽ ജിനീഷ് (39), അഞ്ച്തൈക്കൽ വീട്ടിൽ സൗമിത്രൻ(38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2 കോടി രൂപയിലേറെ മൂല്യം വരുന്ന 1.2 കിലോ ആമ്പർഗ്രീസ് പിടിച്ചെടുത്തു. വില പറഞ്ഞുറപ്പിച്ച് വിൽപ്പനക്കായി കൊണ്ടുപോകും വഴിയാണ് ഇവരെ പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം രാജ്യത്ത് ആമ്പർഗ്രീസ് കൈവശം വെക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. യുവാക്കളുടെ പക്കൽ ആമ്പർഗ്രീസുണ്ടെന്നും ഇവരത് വിൽക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജിക്ക് വിവരം കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

പള്ളരുത്തി സിഐ എ.കെ സുധീർ, എസ്ഐ അജ്‌മൽ ഹുസൈൻ, ഗ്രേഡ് എസ്ഐ കെകെ സന്തോഷ്, സീനിയർ സിപിഒമാരായ ഗോകുൽ സൂരജ്, നിതിൻ ഇഗ്നേഷ്യസ്, സിപിഒമാരായ കെഎസ് ബിബിൻ, കെഎ അനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇവർക്ക് പുറമെ മട്ടാഞ്ചേരി സബ് ഡിവിഷൻ സ്‌ക്വാഡ് അംഗങ്ങളായ എസ്‌സിപിഒമാർ എഡ്വിൻ, അനീഷ് കുമാർ, സുനിൽകുമാർ, രഞ്ജിത്ത് മോൻ, സിപിഒമാരായ ബേബിലാൽ, ഉമേഷ് ഉദയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികളെ പിന്നീട് വനം വകുപ്പിലെ എരുമേലി ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി. പ്രതികളിൽ നിന്ന് കണ്ടെത്തിയ തിമിംഗല ഛർദിയും ഇവർക്ക് കൈമാറിയിട്ടുണ്ട്. കേസിൽ തുടർ നടപടികൾ വനം വകുപ്പ് നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ