ഗ്രാമത്തിൽ 200 രൂപ കൂലിയുള്ള ജോലി പകുതി ദിവസങ്ങളിൽ പോലും ഇല്ല. വേതനം മുതൽ ജാതീ ചിന്തകൾ തൊഴിലിടത്തിൽ ബാധകമല്ലെന്ന ഉറപ്പിലുമാണ് കേരളം ഇവരെ മോഹിപ്പിക്കുന്നതും.

പുരി: കാലാവസ്ഥ വ്യതിയാനം മുതൽ മെച്ചപ്പെട്ട വേതനം എന്നീ കാരണങ്ങളാണ് ഒഡീഷയിൽ നിന്ന് തൊഴിലാളികൾ കേരളത്തിലേക്കെത്താനുള്ള പ്രധാന കാരണം. തനത് കൃഷി രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം കടം വീട്ടാനുള്ള മാർഗമാണ് അവിടത്തെ കർഷകർക്ക് കേരളത്തിലേക്കുള്ള വഴി. കേരളത്തിൽ നിന്നുള്ള വരുമാനം ഒഡീഷയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ സ്ത്രീകളെയടക്കം സ്വയം പര്യാപ്തരാക്കുന്നതും പ്രകടമായ കാഴ്ചകളാണ്. കൃഷി ലാഭകരമല്ല,അത് കൊണ്ട് പുറത്ത് ജോലിക്ക് പോകണ്ട അവസ്ഥയാണെന്നാണ് ഒഡിഷ സ്വദേശിയായ രാജേന്ദ്ര നായിക് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. 20വർഷമായി കോട്ടയത്താണ് അവിടെ പണിയെടുത്തത് കൊണ്ട് മാത്രമാണ് വീട് പണിയാൻ കഴിഞ്ഞതെന്നാണ് ഗംഗാ നായിക് വിശദമാക്കുന്നത്.

പുരി ക്ഷേത്രം മുതൽ കൊണാർക് വരെ സമൃദ്ധമായ സംസ്കാരിക ഭൂപടമാണ് ഒഡിഷയിലേക്. അരിയും, ഊർജ്ജ ഉത്പാദനത്തിലും കയറ്റുമതിക്ക് പര്യാപ്തമായ സംസ്ഥാനം. തലസ്ഥാനമായ ഭുവനേശ്വർ വിട്ടാൽ പൂർവ്വഘട്ടം അതിരിടുന്ന മലകളും കണ്ണെത്താ ദൂരം നെൽപ്പാടങ്ങളും.എന്നാൽ സ്ഥലപരിമിതിയിൽ വീടുകൾ എല്ലാം ട്രെയിൻ മാതൃകയിൽ നീളത്തിലും. സുരുട ബ്ലോക്കിലെ ദാരിംഗ്ബാടിയിലെ പാടൻകേട്ട ഗ്രാമം. മഴ കുറഞ്ഞു. ചുവാൻ എന്ന പേരുള്ള ഇത്തരം ഇടുക്കുകളിലാണ് കുടിവെള്ളശ്രോതസ്സ് പോലും. പണ്ട് സുലഭമായിരുന്ന പച്ചക്കറി മഞ്ഞൾകൃഷിയിലും നഷ്ടം.ഗ്രാമത്തിൽ 200 രൂപ കൂലിയുള്ള ജോലി പകുതി ദിവസങ്ങളിൽ പോലും ഇല്ല. വേതനം മുതൽ ജാതീ ചിന്തകൾ തൊഴിലിടത്തിൽ ബാധകമല്ലെന്ന ഉറപ്പിലുമാണ് കേരളം ഇവരെ മോഹിപ്പിക്കുന്നതും.

ഗഞ്ചാമിലെ ഭോറോഭോറോണിയ ഗ്രാമം. പാതിമലയാളത്തിൽ യുവാക്കൾ പറഞ്ഞതെല്ലാം രണ്ട് പതിറ്റാണ്ടിന്റെ കുടിയേറ്റം അവരുടെ ഗ്രാമങ്ങളിൽ വരുത്തിയ മാറ്റം.എങ്കിലും 8മാസം കേരളത്തിൽ 4 മാസം ഗ്രാമത്തിലും. കൃഷിയെ പൂർണ്ണമായി ഉപേക്ഷിക്കാനും ഇവർ തയ്യാറല്ല. കൃഷി ചെയ്താലും സാഹുകർ എന്ന വിളിക്കുന്ന പലിശക്കാരന്റെ കടം വീട്ടാനും, വീട് പണിയാനും മക്കളെ പഠിപ്പിക്കാനും നാട് വിടണം. എൺപതുകളിൽ കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റം വരുത്തിയ മാറ്റത്തിന് സമാനമാണ് ഇന്ന് ഒഡീസയിലെ ഉൾഗ്രാമങ്ങളിൽ കാണുന്നത്.കേരളത്തിൽ ജോലി ചെയ്യുന്നവരുടെ വീടുകൾക്ക് അടച്ചുറപ്പുണ്ട്.കോട്ടയത്ത് മേസ്തിരി ജോലി ചെയ്യുന്ന ഗംഗാ നായിക് നാട്ടിൽ സ്വന്തമായി ഒരു വീട് പണിതതിന്റെ സന്തോഷത്തിലാണ്.തൊട്ട് ചേർന്ന് അനിയന് വേണ്ടിയും വീടൊരുക്കുന്നു.

ഗഞ്ചാമിലെ മെരിക്കോട്ടിലെ റായ്പെട.സൗരആദിവാസികളുടെ ഗ്രാമം. ആലുവയിൽ ഒരു ഹോട്ടലിൽ പണിയെടുത്താണ് 20വയസ്സുകാരി സാവിത്രി ഈ വീടൊരുക്കിയത്. അനിയത്തിമാരെ പഠിപ്പിക്കാനും,ശുദ്ധമായ വെള്ളം കുടിക്കാനും തുടങ്ങി ആർത്തവ ശുചിത്വം വരെ. അവൾ അറിഞ്ഞതെല്ലാം ഗ്രാമത്തിലെ ഓരോരുത്തരിലേക്കും പങ്ക് വയ്ക്കുന്നു. വലിയ സ്വപ്നങ്ങൾക്കായി കേരളത്തിലേക്ക് മടങ്ങി എത്താനുള്ള ഒരുക്കത്തിലാണ് അവൾ.ഗൾഫ് കുടിയേറ്റം കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ കെട്ടുറപ്പായത് പോലെ രാജ്യത്തെ ഗ്രാമീണവികസനത്തിൽ കേരളത്തിന്റെ കയ്യൊപ്പാവുകയാണ് ഈ കാഴ്ചകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം