എറണാംകുളത്ത് ഗുഡ്സ് ട്രെയിനിന്റെ രണ്ട് ബോ​ഗികൾ വേർപ്പെട്ടു; രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടു

Published : Jun 19, 2023, 11:19 PM ISTUpdated : Jun 19, 2023, 11:32 PM IST
എറണാംകുളത്ത് ഗുഡ്സ് ട്രെയിനിന്റെ രണ്ട് ബോ​ഗികൾ വേർപ്പെട്ടു; രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടു

Synopsis

റെയിൽവേ പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. ​ഗുഡ്സ് ട്രെയിൻ ആയതിനാൽ ആളപായമില്ല. അതേസമയം, രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു. 

കൊച്ചി: എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോഗികൾ വേർപ്പെട്ടു. എറണാകുളത്തു നിന്നും പാലക്കാട് പോകുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് വേർപ്പെട്ടത്. വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം ആണ് സംഭവം. രാത്രി 8.30ഓടെയാണ് സംഭവം. ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോ​ഗികൾ വേർപ്പെടുകയായിരുന്നു. റെയിൽവേ പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. ​ഗുഡ്സ് ട്രെയിൻ ആയതിനാൽ ആളപായമില്ല. അതേസമയം, രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു. 

ട്രെയിനും ബോഗികളും ഇടപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഇടപ്പള്ളി സ്റ്റേഷനിൽ വച്ച് പരിഹരിക്കും. ഗതാഗതം പുനസ്ഥാപിച്ചുരാജധാനി എക്സ്പ്രസ്സിനു സിഗ്നൽ നൽകി

ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ മാനസികോല്ലാസത്തിന് ബോധവത്കരണ പരിപാടി നടത്തി റെയില്‍വേ പോലീസ്

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ