ഷൊർണൂർ റെയിൽവേ പോലീസിന്‍റെ ജനമൈത്രി ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ റെയിൽവേ പ്ലാറ്റ്ഫോമുകളിലും, പോലീസ് സ്റ്റേഷൻ പരിസരത്തും, ഒരു നിലമ്പൂർ ട്രെയിനില്‍ യാത്ര നടത്തിയും ബോധവൽക്കരണ പരിപാടികള്‍ നടത്തിയത്.
ഷോര്‍ണ്ണൂര്‍: ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ മാനസികോല്ലാസത്തിന് ബോധവത്കരണ പരിപാടി നടത്തി റെയില്‍വേ പോലീസ്. ഷൊർണൂർ റെയിൽവേ പോലീസിന്‍റെ ജനമൈത്രി ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ റെയിൽവേ പ്ലാറ്റ്ഫോമുകളിലും, പോലീസ് സ്റ്റേഷൻ പരിസരത്തും, ഒരു നിലമ്പൂർ ട്രെയിനില്‍ യാത്ര നടത്തിയും ബോധവൽക്കരണ പരിപാടികള്‍ നടത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍, അവരുടെ രക്ഷിതാക്കൾ, ടീച്ചർമാർ, കുടുംബാംഗങ്ങൾ, ദേശമംഗലം പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, ICDS സൂപ്പർവൈസർമാര്‍ തുടങ്ങി അമ്പതോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. ട്രെയിന്‍ യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ പാട്ടും മറ്റ് വിനോദ പരിപാടികളും സംഘടിപ്പിച്ചു. യാത്രയില്‍ ലഘുഭക്ഷണമുണ്ടായിരുന്നു. കേരള റെയിൽവേ പോലീസ് ഷൊർണൂറിന്‍റെയും ദേശമംഗലും പഞ്ചായത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പരിപാടി.
തലശേരിയിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റാൻ ശ്രമം: രണ്ട് പേർ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

