കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു, യാത്രക്കാർക്ക് പരിക്ക്

Published : Jun 21, 2026, 10:55 AM ISTUpdated : Jun 21, 2026, 11:00 AM IST
two buses collide in kozhikode after dispute over timing passengers injured

Synopsis

സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു

കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് മാവൂർ റോഡിലാണ് സംഭവം. നഗരത്തിൽ നിന്നും മാവൂരിലേക്ക് പോവുകയായിരുന്നു രണ്ടു ബസ്സുകളും പുതിയ സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. മാവൂരിലേക്ക് പോവുകയായിരുന്ന മലബാർ എന്ന ബസ് നിള ബസിലാണ് തട്ടിച്ചത്. നിള ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റത്. 

അടുത്തിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കൈലാസ് ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന മസാഫി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി സൗജന്യ യാത്ര ചതിച്ചു, തൃശൂരിൽ ഡിസിസി സെക്രട്ടറി നാല് ബസ് സർവ്വീസുകൾ നിർത്തി
മാസപ്പടി കേസിലെ ഇഡി അന്വേഷണം; വീണക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം