ബന്തടുക്കയിൽ തട്ടുകടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; മലപ്പുറത്ത് കാർ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം

Published : Mar 09, 2025, 11:34 PM IST
ബന്തടുക്കയിൽ തട്ടുകടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; മലപ്പുറത്ത് കാർ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം

Synopsis

കാസർകോട് ബന്തടുക്കയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു. 

കാസർകോട്/മലപ്പുറം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന കാർ അപകടങ്ങളിൽ ഒരാൾ മരിച്ചു. കാസർകോടും മലപ്പുറത്തുമാണ് അപകടങ്ങളുണ്ടായത്. കാസർകോട് ബന്തടുക്കയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു. അപകടത്തിൽ വഴിയാത്രക്കാരനായ ബന്തടുക്ക ഏണിയാടി സ്വദേശി എം. എച്ച്. ഉമ്മർ മരിച്ചു.  കാർ യാത്രക്കാരായ സ്ത്രീകൾക്ക്  ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

മലപ്പുറം കുറ്റിപ്പുറം ചെമ്പിക്കലില്‍ നിയന്ത്രണം വിട്ട കാര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടയില്‍ അപകട സമയം ആളുണ്ടായിരുന്നില്ല. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് കാർ നിന്നത്
ഇന്ന് രാവിലെ 10.30 ഓടെയാണ് മലപ്പുറത്തെ അപകടം. 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'