
തൃശ്ശൂർ: ചാലക്കുടിയിലെ ലോഡ്‍ജില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്തും ഈറോഡ് സ്വദേശിനി അനിതയുമാണ് തൂങ്ങിമരിച്ചത്. മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന അനിതയുടെ രണ്ട് കുട്ടികളാണ് വിവരം പുറത്തറിയിച്ചത്. രാവിലെ 7 മണിയോടെ ഉറക്കമുണർന്ന കുട്ടികളാണ് മൃതദേഹങ്ങൾ കണ്ടത്. ഒരു കയറിന്‍റെ രണ്ട് അറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും വിവാഹിതരല്ലെന്നും പൊലീസ് പറഞ്ഞു. മുൻപ് ആലപ്പുഴയിൽ താമസിച്ചിരുന്ന ഇവർ കഴിഞ്ഞയാഴ്ചയാണ് ചാലക്കുടിയിലെത്തിയത്. വാടകയ്ക്ക് വീട് ശരിയാകുന്നത് വരെ മുറി വേണമെന്നാണ് ലോഡ്ജ് അധികൃതരോട് പറഞ്ഞിരുന്നത്. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ഈറോഡിലുള്ള അനിതയുടെ ഭർത്താവിനെയും തൃശ്ശൂരിലുള്ള സജിത്തിന്‍റെ കുടുംബത്തെയും വിവരമറിയിച്ചിട്ടുണ്ട്. പത്തും പന്ത്രണ്ടും വയസ്സുള്ള അനിതയുടെ കുട്ടികൾ ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ്. ബന്ധുക്കൾ എത്തി തുടർനടപടികൾ തീരുമാനിച്ച ശേഷം കുട്ടികളെ വിട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam