മൂന്നിൽ രണ്ട് പേരും കൊവിഡ് രോഗ മുക്തരായി; വയനാട്ടിലെ ആരോഗ്യപ്രവർത്തകർക്ക് അഭിമാനനേട്ടം

By Web TeamFirst Published Apr 8, 2020, 6:22 PM IST
Highlights

രോ​ഗം ഭേദമായവരെ വിശുദ്ധിയുടെ പ്രതീകമായ കണിക്കൊന്ന പൂക്കള്‍ നല്‍കിയാണ് ജില്ലയിലെ പ്രത്യേക കൊറോണ ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് യാത്രയാക്കിയത്.

വയനാട്: വയനാട്ടില്‍ കൊവിഡ് രോഗവിമുക്തരായ രണ്ടുപേർ വീടുകളിലേക്ക് മടങ്ങി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ പൂർത്തിയാക്കിയ ഇരുവരെയും കണിക്കൊന്ന പൂക്കള്‍ നല്‍കിയാണ് അധികൃതർ യാത്രയാക്കിയത്.

കൊവിഡ് പ്രതിരോധത്തില്‍ വയനാടിന് അഭിമാനനേട്ടം. ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടുപേരും ചികിത്സ പൂർത്തിയാക്കി രോഗവിമുക്തരായി മടങ്ങി. കണിയാമ്പറ്റ സ്വദേശിയായ അന്‍പത്തിയാറുകാരന്‍ അബ്ദുള്‍ റസാഖ്, തൊണ്ടർനാട് സ്വദേശിയായ അന്‍പതുവയുകാരന്‍ ആലിക്കുട്ടി എന്നിവരാണ് നിറഞ്ഞ മനസുമായി വീട്ടിലേക്ക് മടങ്ങിയത്. വിശുദ്ധിയുടെ പ്രതീകമായ കണിക്കൊന്ന പൂക്കള്‍ നല്‍കിയായിരുന്നു ജില്ലയിലെ പ്രത്യേക കൊറോണ ആശുപത്രിയില്‍ നിന്നും ഇവരെ വീടുകളിലേക്ക് യാത്രയാക്കിയത്.

മൂപ്പൈനാട് സ്വദേശിയായ ഒരാള്‍കൂടി ജില്ലയിൽ രോഗം ബാധിച്ച്  ചികിത്സയിലുണ്ട്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

click me!