കണ്ണൂരിലെ ബോംബ് സ്ഫോടനം; പരിക്കേറ്റത് സിപിഎം പ്രവർത്തകർക്ക്, പൊലീസ് കണ്ണടച്ചുവെന്ന് കോണ്‍ഗ്രസ്

Published : Apr 05, 2024, 12:02 PM IST
കണ്ണൂരിലെ ബോംബ് സ്ഫോടനം; പരിക്കേറ്റത് സിപിഎം പ്രവർത്തകർക്ക്, പൊലീസ് കണ്ണടച്ചുവെന്ന് കോണ്‍ഗ്രസ്

Synopsis

സ്ഫോടനത്തില്‍ പരിക്കേറ്റ മൂളിയതോട് സ്വദേശികളായ വിനീഷ്, ഷെറിൻ എന്നിവർ സിപിഎം അനുഭാവികളാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

കണ്ണൂർ: കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തില്‍ പരിക്കേറ്റ മൂളിയതോട് സ്വദേശികളായ വിനീഷ്, ഷെറിൻ എന്നിവർ സിപിഎം അനുഭാവികളാണെന്ന വിവരമാണ് പുറത്ത് വരുന്നത്. സ്ഫോടനത്തില്‍ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അതിനിടെ, സ്ഥലത്തെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി