Mysterious Death: 70കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം; അറിഞ്ഞില്ലെന്ന് വീട്ടുകാർ

Published : Dec 14, 2021, 05:28 PM ISTUpdated : Dec 14, 2021, 05:45 PM IST
Mysterious Death: 70കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം; അറിഞ്ഞില്ലെന്ന് വീട്ടുകാർ

Synopsis

വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. അപ്പോൾ മാത്രമാണ് മരണ വിവരം പുറത്തറിയുന്നത്.

കണ്ണൂർ: കണ്ണൂ‌ർ മക്കാനിയിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ(Found Dead). അബ്ദുൾ റാസിക്ക് എന്ന എഴുപതുകാരനാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം (Dead Body) കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആളുകൾ ഉണ്ടായിട്ടും മരണ വിവരം രണ്ട് ദിവസം ആരുമറിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. അപ്പോൾ മാത്രമാണ് മരണ വിവരം പുറത്തറിയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി അബ്ദുൾ റാസിക്ക് അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്നും വെള്ളം മാത്രം വല്ലപ്പോഴും കുടിക്കുമെന്നുമാണ് വീട്ടുകാർ പറയുന്നത്. മൃതദേഹത്തിന്‍റെ ദുർഗന്ധം അടക്കമുണ്ടായിട്ടും വീട്ടുകാർ മരിച്ച വിവരം അറിഞ്ഞില്ലെന്നത് പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 

വീണുകിടക്കുകയായിരുന്നു അബ്ദുൾ റസാക്കിന്‍റെ തലയ്ക്ക് പിന്നിൽ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മാത്രമേ മരണത്തെ പറ്റി കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച പരിയാരം മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റ്‍മോർട്ടം നടത്തും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്
`ഇത് സെമിഫൈനൽ', യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്