കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, പൊലീസ് സ്ഥലത്ത്

Published : Feb 20, 2025, 09:08 PM ISTUpdated : Feb 20, 2025, 09:49 PM IST
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, പൊലീസ് സ്ഥലത്ത്

Synopsis

ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 

കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃത​ദേഹങ്ങൾ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ ആരുടെയാണെന്ന് കണ്ടെത്തിയിട്ടില്ല. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി എന്നിവരുടേതെന്ന സൂചന പുറത്തുവരുന്നുണ്ട്.

 മനീഷ് ഒരാഴ്ച ലീവിൽ ആയിരുന്നു. ലീവ് കഴിഞ്ഞു അഞ്ചു ദിവസം പിന്നിട്ടിട്ടും കാണാത്തതിനെ തുടർന്നാണ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റൂം തുറക്കാനുള്ള  ശ്രമം നടത്തുകയാണ് പൊലീസ്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി ബന്ധം സൂക്ഷിച്ചിരുന്നവരായിരുന്നില്ല എന്നും പ്രദേവാസികള്‍ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി