
ഇടുക്കി : ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇടുക്കിയിൽ രണ്ട് പേർ മരിച്ചു. കുമളി മുരുക്കടിയിലാണ് സംഭവം. അട്ടപ്പള്ളം പുത്തൻ പുരയിൽ സുഭാഷ് പുന്നക്കുഴിയിൽ ശിവദാസ് എന്നിവരാണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റി വയ്ക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു.ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
മരക്കൊമ്പ് വെട്ടുന്നതിനിടെ ഷോക്കേറ്റ് കർഷകന്‍റെ മരണം; കെ.എ.സ്.ഇ.ബിയുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കള്‍
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ 4.30ക്ക് ഷോളയൂർ ഊത്തുക്കുഴി ഊരിലാണ് സംഭവം. ഊത്തുകുഴി ഊരിലെ ലക്ഷ്മണൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വീടിനുളളില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ലക്ഷ്മണന്‍, ഒറ്റയാന്റെ മുന്നില്‍ അകപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ലക്ഷ്മണന്‍ മരിച്ചു. മൃതദേഹം അഗളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട് കയറ്റിയിരുന്നു. ഇത് വീണ്ടും പുലർച്ചെ കാടിറങ്ങി വന്നിരിക്കാമെന്നാണ് നിഗമനം. സമീപദിവസങ്ങളിലെല്ലാം മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.ഇന്നലെ പാലൂരില്‍ ഇറങ്ങിയ ഒറ്റയാനെ തുരത്താനെത്തിയ ആര്‍ആര്‍ടി സംഘത്തിന്റെ വാഹനം, കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വന്യമൃഗശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ശാശ്വതപരിഹാരം കാണണമെന്നാണ് ഊരു നിവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam