മൃതദേഹത്തോട് അനാസ്ഥ: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, ഡിഎംഓയുടേതാണ് നടപടി

Published : Mar 28, 2026, 06:36 PM IST
Kanjirapally Government General Hospital

Synopsis

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതാനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.

പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണ്ണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പൊലീസിലും പരാതി നൽകിയിരുന്നു.

മണിമല നെല്ലുവേലി ജോമി ജോസഫിൻ്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. ഇന്നലെ മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഇന്ന്പോസ്റ്റ്മോർട്ടെത്തിനായി കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണ്ണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘റോഡില്ലെങ്കിൽ വോട്ടില്ല’; ചടയമംഗലത്ത് ചിഞ്ചുറാണിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?