
ഇടുക്കി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി മുമ്പും പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതാരാണെന്ന് പെൺകുട്ടി മൊഴി നൽകിയില്ല. തുടർന്ന് ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിംഗിലാണ് സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവും, ഖേം സിംഗും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്.
മഹേഷ് കുമാർ യാദവ് ഇയാളുടെ പൂപ്പാറയിലെ മുറിയിൽ വച്ചും ഖേം സിങ്ങ് പൂപ്പാറയിൽ വച്ചുമാണ് പീഡിപ്പിച്ചത്. ഇതിന് ശേഷമാണ് പൂപ്പാറ സ്വദേശികളായ ആറംഗ സംഘം പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം നടത്തിയത്. മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താൻ മൂന്നു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രിയ പരിശോധനക്ക് അയച്ചിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇവരിൽ ആറ് പേർ മലയാളികളാണ്.
ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്കിരുന്നു. നാല് പേർ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടി മൊഴി നല്കിയിരിയ്ക്കുന്നത്. ശിവ, സുഗന്ത്, സാമുവൽ എന്നിവരെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
പൂപ്പാറ ബലാത്സംഗ കേസ്; അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം
ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോഴാണ് ആറംഗ സംഘം സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
പൂപ്പാറയിൽ 15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേർ കൂടി തമിഴ്നാട്ടിൽ പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam