
എറണാകുളം: എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞുവീണത്. ഇവർ ഇടിഞ്ഞു വീണ പാറക്കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞു വീണതെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷപ്രവർത്തനത്തിലാണ് പാറയ്ക്കിടയിൽ കുടുങ്ങിയവരെ രക്ഷിച്ചത്. രമണിയുടെ പരിക്ക് ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam