പൊലീസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ മലയാളികൾ തമിഴ്നാട്ടിൽ പിടിയിൽ

Published : Jan 21, 2021, 05:56 PM IST
പൊലീസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ മലയാളികൾ തമിഴ്നാട്ടിൽ പിടിയിൽ

Synopsis

നെയ്യാറ്റിൻകര സ്വദേശികളായ ഗോപകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, സജിൻ കുമാർ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ‌‌‌

തിരുവനന്തപുരം: പൊലിസ് വേഷം ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത നെയ്യാറ്റിൻകര സ്വദേശികളെ തമിഴ്നാട് പൊലിസ് അറസ്റ്റ് ചെയ്തു.  നെയ്യാറ്റിൻകര സ്വദേശികളായ ഗോപകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, സജിൻ കുമാർ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ‌‌‌

നെയ്യാറ്റിൻകരയിലെ കേരള ഫാഷൻ ജ്വല്ലറി ജീവനക്കാരൻ തിരുനൽവേലി സ്വദേശിയായ ഒരാൾക്ക് സ്വർണ്ണം വിൽക്കാനായി കൊടുത്തയച്ചിരുന്നു. ഈ പണവുമായി തിരിച്ചുവരുന്നതിനിടെയാണ് പ്രതികൾ പൊലിസ് വേഷം ചമഞ്ഞ് പണം പിടികൂടിയത്. അനധികൃതമായി കുഴൽപണം കടത്തുന്നു എന്ന് പറഞ്ഞാണ് പണം പിടിച്ചെടുത്തത്. 

കാശുമായി എത്തിയവരോട് തക്കല പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു,തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്ന് തക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ നാഗർകോവിലിന് സമീപത്തുവച്ച് പിടികൂടിയത്. 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി