തൃശൂരില്‍ ടിപ്പര്‍ ഉപയോഗിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു

Published : Apr 24, 2019, 08:56 AM ISTUpdated : Apr 24, 2019, 11:29 AM IST
തൃശൂരില്‍ ടിപ്പര്‍ ഉപയോഗിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു

Synopsis

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം . സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് സംശയിക്കുന്നതായി പൊലീസ് .   

തൃശൂര്‍: മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം  വെട്ടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം