ബെംഗളൂരുവിൽ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ചവരിൽ മലയാളികളും, വിനോദയാത്ര വന്ന 2 എറണാകുളം സ്വദേശികൾക്ക് ദാരുണാന്ത്യം

Published : Apr 29, 2026, 09:21 PM IST
RAIN ACCIDNET

Synopsis

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ എറണാകുളം സ്വദേശികളായ രണ്ട് കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടുന്നു. വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ.

ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ പ്രവർത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.  

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിലെ സിറ്റൗട്ടിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു
ഭരണവിരുദ്ധ വികാരമില്ല, പോരാട്ടം ഇഞ്ചോടിഞ്ച്, എൽഡിഎഫിനും ആത്മവിശ്വാസമേകുന്ന എക്സിറ്റ് പോൾ, 9 സർവെ ഫലങ്ങളിലും 60 സീറ്റുകൾക്ക് മുകളിൽ വരെ സാധ്യത