വയനാട്ടിൽ നിന്നും രണ്ട് മാവോയിസ്റ്റുകളെ എൻഐഎ അറസ്റ്റ് ചെയ്തതായി സൂചന

Published : Nov 09, 2021, 07:27 PM IST
വയനാട്ടിൽ നിന്നും രണ്ട് മാവോയിസ്റ്റുകളെ എൻഐഎ അറസ്റ്റ് ചെയ്തതായി സൂചന

Synopsis

തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.  

സുൽത്താൻബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്തെന്നാണ് വിവരം. കഴിഞ്ഞ ദിവസം നിലമ്പൂ‍‍‍ർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം