സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് രണ്ട് മാസത്തെ ഓണറേറിയം ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മന്ത്രി

Published : Aug 23, 2023, 04:03 PM IST
സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് രണ്ട് മാസത്തെ ഓണറേറിയം ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മന്ത്രി

Synopsis

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യും:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേതനം ലഭിക്കും.

പദ്ധതിക്കുള്ള സംസ്ഥാന അധിക സഹായത്തിൽ നിന്ന് 50.12 കോടി രൂപ സർക്കാർ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്.  ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി ഇന്ന് മുതൽ തന്നെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ജൂൺ, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുൻപായി വിതരണം ചെയ്യുന്നതെന്നും,  തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബർ അഞ്ചിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 

Read more: ഒരേ ദിവസം തുടങ്ങിയ ഗവേഷണം, മദ്രാസ് ഐഐടിയിൽ നിന്ന് ഒരേ ദിവസം ഡോക്ടറേറ്റ് നേടി മലയാളി ദമ്പതികൾ!

അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അക്ഷയ ലൊക്കേഷനുകളിലേക്ക് (1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട്, 2. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂർ, 3. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ്, 4. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാനക്കോട് ജംഗ്ഷൻ, 5. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷൻ, 6. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ മുക്കോലക്കൽ ജംഗ്ഷൻ, 7. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ അമരവിള) സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 50 വയസ്സിനുമിടയിൽ പ്രായവും, പ്രീഡിഗ്രി/പ്ലസ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം ദി ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടതാണ്. ഒരു അപേക്ഷകന് അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 12-09-2023 വൈകുന്നേരം 5 മണി വരെ. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് അക്ഷയ www.akshaya.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2334070, 2334080 നമ്പരുകളിൽ ബന്ധപ്പെടാവുന്നതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം