മദ്യം നൽകിയില്ലെന്ന പേരിൽ ബാറിലെ സെക്യൂരിറ്റിയെ സംഘം ചേർന്ന് മർദിച്ചു; രണ്ട് പേർ കൂടി പിടിയിൽ

Published : Apr 25, 2025, 02:45 PM IST
മദ്യം നൽകിയില്ലെന്ന പേരിൽ  ബാറിലെ സെക്യൂരിറ്റിയെ സംഘം ചേർന്ന് മർദിച്ചു; രണ്ട് പേർ  കൂടി പിടിയിൽ

Synopsis

ഈ സംഭവത്തിൽ നേരത്തെ മൂന്ന് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി കേസിൽ ഇനിയും പിടികൂടാനുമുണ്ട്.

തിരുവനന്തപുരം: വാഴമുട്ടത്ത് ബാറിലെ സുരക്ഷ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ കൂടി തിരുവല്ലം പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശിയും നിലവിൽ പുഞ്ചക്കരി നിവാസിയുമായ ഷാരൂഖ്‌ഖാൻ (27), കല്ലിയൂർ കാക്കാമൂല സ്വദേശി അഖിൽ ചന്ദ്രൻ(28) എന്നിവരെയാണ് അറസ്‌റ്റു ചെയ്തത്‌. 

ബാറിൽ നിന്ന് മദ്യം നൽകിയില്ലെന്ന പേരിൽ ഒരു മാസം മുമ്പാണ് സുരക്ഷാ ജീവനക്കാരനെ സംഘം ചേർന്ന് മർദിച്ചത്. ഈ സംഭവത്തിൽ നേരത്തെ മൂന്ന് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി കേസിൽ ഇനിയും പിടികൂടാനുമുണ്ട്. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read also: പൊലീസിനെ കണ്ടപ്പോൾ രാസലഹരി ചവച്ചുതുപ്പി, തെളിവ് നശിപ്പിച്ചെങ്കിലും ആരോ​ഗ്യപ്രശ്നം കാരണം യുവാവ് ചികിത്സയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക