വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു

By Web TeamFirst Published Oct 17, 2020, 8:19 PM IST
Highlights

 മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28)  എന്നിവരാണ് മരിച്ചത്.

വയനാട്: കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി വയനാട്ടിൽ മരിച്ചു. മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28)  എന്നിവരാണ് മരിച്ചത്. മത്തായി  ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഡ്നി രോഗിയായിരുന്നു. 12 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട്  മൂന്നു മണിക്കാണ് മരിച്ചത്.

പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. പനി, ചുമ, ശ്വാസതടസ്സം എന്നീ അസ്വസ്ഥതകളുമായി 16ന് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ച ഫൗസിയയുടെ  കൊവിഡ് ആൻറിജൻ പരിശോധന നെഗറ്റീവ് ആയിരുന്നു. 

എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗം ഗുരുതരമായതിനെ തുടർന്ന് വൈകിട്ടാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ്  കൊവിഡ് സ്ഥിരീകരിച്ചത്.

click me!