തിരുവനന്തപുരത്തു നിന്നുള്ള വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; നാളെ മുതൽ പ്രതിദിനം 2 സർവീസുകൾ കൂടി തുടങ്ങുന്നു

Published : Mar 31, 2024, 01:28 PM IST
തിരുവനന്തപുരത്തു നിന്നുള്ള വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; നാളെ മുതൽ പ്രതിദിനം 2 സർവീസുകൾ കൂടി തുടങ്ങുന്നു

Synopsis

ഈ റൂട്ടിൽ നിലവിൽ  ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. ഈ റൂട്ടിൽ നിലവിൽ  ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും. 

ആദ്യ വിമാനം (UK 524) രാവിലെ 05:55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07:15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08:15 ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 09:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബെംഗളൂരുവിൽ എത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം