Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു, ജാഗ്രതാ നിർദ്ദശം

By Web TeamFirst Published Nov 23, 2021, 7:57 PM IST
Highlights

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam ) നാല് ഷട്ടറുകൾ കൂടി തുറന്നു. 2,200 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു. വൈകിട്ട് നാല് ഷട്ടറുകൾ കൂടി തുറന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്. കൂടുതൽ ഷട്ടറുകൾ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് താഴ്ന്നേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിൽ തുടരുകയാണ്.

READ MORE ഇടുക്കി ഡാം വീണ്ടും തുറന്നു; പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രതാനിര്‍ദ്ദേശം

READ MORE  Mullaperiyar| തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

 

 

click me!