കേരളത്തില്‍ രണ്ട് പുതിയ കൊവിഡ് കേസുകള്‍ കൂടി, ഇന്ന് മാത്രം 30; ലോക്ക് ഡൗണ്‍ ആരംഭിച്ചു

By Web TeamFirst Published Mar 24, 2020, 12:04 AM IST
Highlights

കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി.

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും ദുബായില്‍ നിന്നെത്തിയവരാണ്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി.  കൊവിഡ് ബാധിതരുടെ വിശദമായ സമ്പര്‍ക്ക പട്ടിക നാളെ പുറത്തിറക്കുമെന്നാണ് വിവരം. 

അതേസമയം ക്വാറന്‍റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‍തു. 
പെരുവണ്ണാമുഴി സ്വദേശിയായ യുവാവിനെതിരെയും മുക്കം ചുടലക്കണ്ടി മസ്ജിദില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 90 പേര്‍ക്കെതിരെയുമാണ് കേസ്. മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്‍റൈനില്‍ ഉള്ളവരും പങ്കെടുത്തുവെന്നാണ് പൊലീസ് നിഗമനം.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. ആവശ്യ സാധനങ്ങള്‍ വാങ്ങാൻ മാത്രം സംസ്ഥാനത്ത് ഓട്ടോ, ഊബര്‍, ഓല സർവീസ് അനുവദിക്കും . സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം 2 പേര്‍ക്ക് മാത്രം സഞ്ചരിക്കാം. അതും ആവശ്യ സാധനങ്ങള്‍ വാങ്ങാനും അവശ്യ സർവീസിനും മാത്രമായിരിക്കും. 

Read More: കേരളത്തിൽ ലോക്ക് ഡൗൺ, കാസര്‍കോട്ട് സ്ഥിതി അതീവ ഗുരുതരം...

 

click me!