തിരുവനന്തപുരം വാഹനാപകടം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Published : Aug 11, 2025, 05:46 PM IST
car accident

Synopsis

ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനമോടിച്ച എകെ വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഷൻ. ഇതുകൂടാതെ ഇരുവരെയും എടപ്പാളിലെ എംവിഡി ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടു. തിരുവനന്തപുരം എൻഫോസ്‌മെന്റ് ആർടിഒ ആണ് നടപടി എടുത്തത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം ഇന്നലെയാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിരുന്നു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി