കോഴിക്കോട്ട് തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേര്‍ റിമാൻഡിൽ

Published : Dec 02, 2022, 08:47 PM IST
കോഴിക്കോട്ട് തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേര്‍ റിമാൻഡിൽ

Synopsis

ബുധനാഴ്ചയാണ് വെസ്റ്റിഹില്ലിനും എലത്തൂരിനും ഇടയിൽ വച്ച് തിരുവനന്തപുരം - നിസ്സാമുദ്ദീൻ സൂപ്പര്‍ഫാസ്റ്റിന് നേരെ കല്ലേറുണ്ടായത്. 

കോഴിക്കോട്:  തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ റിമാൻഡിൽ . പുതിയങ്ങാടി നടുവിലകം വീട്ടിൽ ജനീസ് ടി.കെ., അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് എന്നിവരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ മുപ്പതിന് വെസ്റ്റ് ഹില്ലിനും - എലത്തൂരിനും ഇടയിൽ വെച്ചാണ് തിരുവനന്തപുരം - നിസ്സാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറുണ്ടായെന്ന പരാതിയിൽ കോഴിക്കോട് ആ‍ര്‍പിഎഫ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളും പിടിയിലായത്. 
 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും