പൂപ്പാറ: ഇടുക്കിയിലെ പൂപ്പാറ കൂട്ട ബലാൽസംഗക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ (Pooppara Gang rape Case). പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശി മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയതത്. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ ആറു പേരെ മുൻപ് അറസ്റ് ചെയ്തിരുന്നു.
പൂപ്പാറയിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി മുമ്പും പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതാരാണെന്ന് പെൺകുട്ടി മൊഴി നൽകിയില്ല. തുടർന്ന് ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിംഗിലാണ് സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവും, ഖേം സിംഗും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്.
മഹേഷ് കുമാർ യാദവ് ഇയാളുടെ പൂപ്പാറയിലെ മുറിയിൽ വച്ചും ഖേം സിങ്ങ് പൂപ്പാറയിൽ വച്ചുമാണ് പീഡിപ്പിച്ചത്. ഇതനു ശേഷമാണ് പൂപ്പാറ സ്വദേശികളായ ആറംഗ സംഘം പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം നടത്തിയത്. മുമ്പ് പീഡിപ്പവരെ കണ്ടെത്താൻ മൂന്നു പേരുടെയും മൊബൈൽ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു.
മെയ് 29 നാണ് പൂപ്പാറയിലെ തേയില തോട്ടത്തിൽ വെച്ച് അന്യ സംസ്ഥാന കാരിയായ 15 കാരി കൂട്ടബലാത്‌സംഗത്തിന് ഇരയായത്. കേസിൽ ആറു പേർ അറസ്റ്റിലായിരുന്നു. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ സുഗന്ത്, ശ്യം, ശിവ, അരവിന്ദ് കുമാർ, എന്നിവരും കൗമാരക്കാരായ രണ്ടു പേരുമാണ് പിടിയിലായത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം ലഭിച്ചു. ഇന്ന് അറസ്റ്റിലായ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam