പൊലീസുകാര്‍ക്ക് മര്‍ദ്ദനം, യൂണിഫോം വലിച്ചുകീറി, തിരുവനന്തപുരത്ത് 2 പേര്‍ അറസ്റ്റില്‍

Published : Sep 29, 2022, 06:30 PM IST
പൊലീസുകാര്‍ക്ക് മര്‍ദ്ദനം, യൂണിഫോം വലിച്ചുകീറി, തിരുവനന്തപുരത്ത് 2 പേര്‍ അറസ്റ്റില്‍

Synopsis

 ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. 

തിരുവനന്തപുരം: കല്ലറ ഭരതന്നൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ഭരതന്നൂർ അംബേദ്കർ കോളനിയിൽ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പൊലീസിനെ ആക്രമിച്ചത്.

അടിപിടി നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം. ഇരുവരേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദ്ദനമേറ്റത്. പൊലീസുകാരുടെ യൂണിഫോം പ്രതികൾ വലിച്ചുകീറി. പ്രതികളെ പൊലീസുകാര്‍ തന്നെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കൽ, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ