പിഎഫ്ഐ അനുകൂല മുദ്രാവാക്യം വിളി,കല്ലമ്പലത്ത് 2 പേര്‍ അറസ്റ്റില്‍,പ്രതിഷേധിച്ച 5 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

By Web TeamFirst Published Sep 29, 2022, 8:05 PM IST
Highlights

നിരോധനത്തിന് പിന്നാലെ സംഘടനയുടെ പതാക അഴിച്ചുമാറ്റുന്നതിനിടെ പിഎഫ്ഐ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് കേസ്. 

തിരുവനന്തപുരം: കല്ലമ്പലത്ത് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യു എ പി എ നിയമപ്രകാരം അറസ്റ്റിൽ. പി എഫ് ഐ ഏരിയ പ്രസിഡന്‍റ്  പുതുശ്ശേരി സ്വദേശി നസീം, സംഘടനാ പ്രവർത്തകൻ അബ്ദുൽ സലിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനത്തിന് പിന്നാലെ
സംഘടനയുടെ പതാക അഴിച്ചുമാറ്റുന്നതിനിടെ പി എഫ് ഐ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് കേസ്. പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് പേരെ  തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.  ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം പി എഫ് ഐ ഹർത്താലിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കർശന നടപടി ഹൈക്കോടതി സ്വീകരിച്ചു. സർക്കാരും കെ എസ് ആർ ടി സിയും നൽകിയ കണക്ക് പ്രകാരം ഹർത്താലിൽ അഞ്ച് കോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി. ഈ തുക രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവെക്കാനാണ് നിര്‍ദ്ദേശം. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് പി എഫ് ഐ ഭാരവാഹികൾ തുക കെട്ടിവയ്‍‍ക്കേണ്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ നേതാക്കളുടെ സ്വകാര്യ സ്വത്തുവകകളടക്കം കണ്ടുകെട്ടണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. അഡ്വ പി ഡി ശാർങധരനെ ക്ലെയിംസ് കമ്മീഷണറായി ഹൈക്കോടതി നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെ പ്രതികൾ കെട്ടിവെക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും.

ഹർത്താൽ ദിനത്തിലെ ആക്രമണ കേസുകളിൽ പ്രതികളുടെ  ജാമ്യ വ്യവസ്ഥയിൽ നഷ്ടപരിഹാരത്തുക ഉൾപ്പെടുത്തണമെന്ന് മജിസ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ സംസ്ഥാനത്ത് അറസ്റ്റിലായവർക്ക് തുക കെട്ടിവെക്കാതെ ജാമ്യത്തിൽ ഇറങ്ങാൻ കഴിയില്ല. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുണ്ടായ എല്ലാ ആക്രമണ കേസുകളിലും പി എഫ് ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സാത്താറിനെ  പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. 

 

click me!