തിരുവനന്തപുരത്ത് കോൺ​ഗ്രസിന് തിരിച്ചടി; 2 പ്രധാന നേതാക്കൾ സിപിഎമ്മിൽ, ആർഎസ്എസിന് കോൺഗ്രസ് അവസരം നൽകുന്നുവെന്ന് ആരോപണം

Published : Aug 20, 2025, 12:46 PM IST
congress leaders

Synopsis

കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. വെള്ളനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുക. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്കൊപ്പം കൂടുതൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനൊപ്പം ചേരുമെന്നും ഇരുവരും പറയുന്നു.

കോൺഗ്രസിൽ പ്രവർത്തിക്കാൻ പോലും അവസരം നൽകുന്നില്ല. അവഗണനയാണ് കോൺഗ്രസ് പ്രവർത്തകർ നേരിടുന്നത്. യുവാക്കൾക്ക് കോൺഗ്രസിൽ അവസരം നൽകുന്നില്ലെന്നും ആർഎസ്എസിന് കോൺഗ്രസ് അവസരം നൽകുകയാണെന്നും പ്രശാന്ത് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'