'സീറോ കൊവിഡ്' ആയി ആലപ്പുഴയും; അവസാനത്തെ രണ്ട് പേരും രോഗവിമുക്തരായി

By Web TeamFirst Published Apr 20, 2020, 5:45 PM IST
Highlights

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂർ സ്വദേശികളാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രോഗബാധിതർ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും.

ആലപ്പുഴ: ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമാകുന്നു. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരുടെയും മൂന്നാം ഫലവും നെഗറ്റീവ് ആയി. തുടർച്ചയായ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ഇതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. 

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂർ സ്വദേശികളാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രോഗബാധിതർ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും. നിലവിൽ ആശുപത്രിയിലും വീടുകളിലുമായി 2973 പേർ മാത്രമാണ് ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിൽ ഉള്ളത്. കൊവിഡ് രോ​ഗികളില്ലാത്ത കേരളത്തിലെ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. കോട്ടയം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളാണ് സീറോ കൊവിഡായ മറ്റ് ജില്ലകൾ.

Also Read: 'കേരളം മാര്‍ഗരേഖ ലംഘിച്ചു'; പ്രതിരോധം ഫലം കാണുന്നുവെന്ന് കേന്ദ്രം |COVID LIVE

 

click me!