സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി
- Home
- News
- India News
- ലോക്ക് ഡൗണ്‍ ഇളവില്‍ മാറ്റം, തലസ്ഥാനത്തടക്കം നാളെ കടുത്ത നിയന്ത്രണം, കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍| LIVE
ലോക്ക് ഡൗണ്‍ ഇളവില്‍ മാറ്റം, തലസ്ഥാനത്തടക്കം നാളെ കടുത്ത നിയന്ത്രണം, കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍| LIVE

കേരളത്തിന് ആത്മവിശ്വാസമേകി 21 പേര്‍ക്ക് കൂടി കൊവിഡില്‍ നിന്ന് മുക്തി, ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചെന്ന് മുഖ്യമന്ത്രി.|കാസർകോടുള്ള 19 പേര്‍ക്കാണ് കൊവിഡ് ഭേദമായത്
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം, വർക്കല കോടതികൾ തുറക്കില്ല,
ഹോട്ട്സ്പോട്ട് പട്ടികയിൽ തലസ്ഥാനം ഉൾപ്പെട്ടിട്ടുള്ളത് കാരണം ജില്ലാ കോടതി, വർക്കല കോടതി എന്നിവ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാൽ ജില്ലയിലെ മറ്റ് കോടതികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.
കണ്ണൂരിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്
കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കാസര്‍കോട് മാതൃകയിൽ കണ്ണൂരിൽ കർശന നിയന്ത്രണം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന.
തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കനത്ത നിയന്ത്രണം. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി.
കോഴിക്കോട് ഹോട്ട് സ്പോട്ടുകൾ നിർണയിച്ചതിൽ അപാകതയെന്ന് പരാതി
കോഴിക്കോട് ജില്ലയിലെ ഹോട്ട് സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്ന് പരാതി. കൊവിഡ് സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല. ലോക്ക് ഡൗണിന് ഇളവു കാത്ത് കഴിയുന്ന കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയും സമ്മാനിക്കുന്നതായി ഹോട്ട് സ്പോട്ട് പട്ടിക. ജില്ലയില്‍ ആകെ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്
കോഴിക്കോട് ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ നിർണയിച്ചതിൽ അപാകതയെന്ന് പരാതി
'പോളണ്ടിനെയും സ്പ്രിംക്ളറിനെയും പറ്റി ഒരക്ഷരം മിണ്ടരുത്'; റോജി ജോണ്‍
സ്പ്രിംക്ളർ ഡാറ്റാ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖംതിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംക്ളറിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്നാണ് റോജിയുടെ വാക്കുകള്‍.
മഹാരാഷ്ട്രയില്‍ 283 പുതിയ കേസുകള്‍
മഹാരാഷ്ട്രയിൽ 283 പുതിയ കൊവിഡ് കേസുകൾ. ആകെ 4483 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 30 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 168 ആയി. മരണം 11 ആയി.
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‍കാരം തടഞ്ഞ സംഭവത്തില്‍ കേസ്
ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‍കാരം തടഞ്ഞ സംഭവത്തില്‍ കേസ്. മദ്രാസ് ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. കിൽപ്പോക്കിലെ 28 പേർക്ക് എതിരെയാണ് കേസെടുത്തത്.
മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് കൊവിഡ് പരിശോധന
മുംബൈ മുനിസിപ്പൽ കമ്മീഷണർക്കും കൊവിഡ് പരിശോധന. രണ്ട് സഹപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്.
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 5 പേരും ഇന്ത്യയിലെത്തിയിട്ട് 28 ദിവസം കഴിഞ്ഞവർ
കണ്ണൂരിൽ ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച 5 പേരും 28 ദിവസത്തിലധികം നിരീക്ഷണത്തിൽ തുടർന്നവർ. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർ.
സ്പ്രിംക്ളർ വിവാദം അവഗണിച്ച് മുഖ്യമന്ത്രി
സ്പ്രിംക്ളർ വിവാദം അവഗണിച്ച് മുഖ്യമന്ത്രി. മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണം പ്രതികരിക്കാൻ ഇല്ല, ശുദ്ധമായ നുണയെന്ന് പ്രതികരണം. അതിന് പിന്നാലെ പോകാൻ ഇല്ല.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം
ഒരു സന്തോഷ വാർത്തയുള്ളത് നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാങ്കേതികവകുപ്പിൻ്റെ ലൈഫ് പാർക്കിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. 29 രാജ്യങ്ങളിലെ 49 സ്ഥാപനങ്ങളുമായും ഗവേഷകരുമായും സഹകരിക്കാൻ കേരളത്തിന് ഇതിലൂടെ സാധിക്കും.
രോഗ ഭീഷണി പെട്ടെന്ന് പോകില്ലെന്ന് മുഖ്യമന്ത്രി
രോഗ ഭീഷണി പെട്ടെന്നു പോകില്ലെന്ന് മുഖ്യമന്ത്രി. പുതിയ ശീലം വളർത്തി എടുക്കണം
ബാർബർ ഷോപ്പുകൾ തുറക്കില്ല
ബാർബർ ഷോപ്പ് തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി മുഖ്യമന്ത്രി.
വാഹന പരിശോധന ശക്തമാക്കും
വാഹന പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ പരിശോധൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി.
ദില്ലിയിലെ മലയാളി നഴ്സുമാർക്കായി ഹെൽപ്പ്ലൈൻ
ദില്ലിയിലെ മലയാളി നഴ്സുമാർക്കായി കേരള ഹൗസിൽ ഹെല്പ് ലൈൻ തുടങ്ങിയതായി മുഖ്യമന്ത്രി.
ബെംഗളൂരുവിൽ കുടങ്ങിയ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
ഭിന്ന ശേഷിക്കാരായ ബാംഗ്ലൂരിൽ കുടുങ്ങിയവർക്കു പ്രത്യേക പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലാണ് നടപടി.
സർക്കാർ ജീവനക്കാർക്ക് ഇളവ്
സർക്കാർ ജീവനക്കാർക്ക് സ്വന്തം വാഹനത്തിൽ അടുത്ത ജില്ലയിൽ നിന്ന് വരെ ഓഫീസിൽ വരാം.
പൊതുഗതാഗതം തൽക്കാലം ഇല്ല
ഇളവിൽ വാഹനങ്ങൾ ക്രമാതീതമായി എത്തിയെന്ന് മുഖ്യമന്ത്രി. ഇതിൽ കാർക്കശ്യം കാണിക്കും, കാര്യങ്ങൾ വിലയിരുത്തിയാണ് ഇളവ്. പൊതുഗതാഗതം തൽക്കാലം ഇല്ല,
കാസർകോട് മാതൃക
കാസർകോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓർക്കണമെന്ന് മുഖ്യന്ത്രി. വലിയ ആശങ്കയുണ്ടായിരുന്നു. ഇത് വരെ 142 പേർ കാസർകോട് രോഗമുക്തരായി. ഇപ്പോൾ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല.