എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ

By Web TeamFirst Published Jan 28, 2020, 5:51 PM IST
Highlights

എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്

കോട്ടയം: പാലായിലെ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.

എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു എൻ ആറിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് കഴിഞ്ഞ ബുധനാഴ്ച പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറിയത്. ആദ്യം പൊലീസ് തന്നെ കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തില്‍ കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് വരെ വിഷ്ണുവും സംഘത്തിലെ മറ്റ് രണ്ട് പേരും പാലാ നഗരത്തിലുണ്ടായിട്ടും കസ്റ്റഡിയിലെടുത്തിരുന്നില്ല. സിപിഎം സമ്മർദ്ദം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും ആക്ഷേപമുയരുന്നു. 

Read Also: പൊലീസിനെ ഭീഷണിപ്പെടുത്തി എസ്‍എഫ്ഐ പ്രവര്‍ത്തകര്‍: ദൃശ്യങ്ങള്‍ പുറത്ത്

Read Also: 'താൻ പോടോ, പോയി പണി നോക്ക്', പൊലീസിനെ വിരട്ടി കുട്ടിസഖാക്കൾ'

 

click me!