ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി

Published : Jun 22, 2022, 08:04 PM IST
ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി

Synopsis

മഹിളാ മന്ദിരത്തിന്റെ മതിൽ ചാടിയാണ് നൂറനാട്, ചന്തിരൂർ സ്വദേശികളായ യുവതികൾ രക്ഷപെട്ടത്.

ആലപ്പുഴ:  ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെ കാണാതായ രണ്ട് യുവതികളെ  കണ്ടെത്തി. തൃശ്ശൂർ ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നാണ് രണ്ടു പേരേയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് യുവതികളെ കാണാതായത്. പൊലീസ് സംരക്ഷണയിൽ ഇവരെ രാത്രിയോടെ ആലപ്പുഴയിലെത്തിക്കും. മഹിളാ മന്ദിരത്തിന്റെ മതിൽ ചാടിയാണ് നൂറനാട്, ചന്തിരൂർ സ്വദേശികളായ യുവതികൾ രക്ഷപെട്ടത്. ഇവരിലൊരാൾ പോക്സോ കേസിലെ ഇരയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

വെല്ലുവിളിയല്ല, 'ക്ഷണം'; കെസി വേണുഗോപാലിനോട് സംവാദത്തിന് തയ്യാറായ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് വിഡി സതീശൻ
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു