ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Published : Aug 09, 2019, 09:07 PM ISTUpdated : Aug 09, 2019, 09:08 PM IST
ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Synopsis

കുളിക്കാനിറങ്ങിയ കുട്ടികളെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലൻ ഗിൽ, ടി ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് ജോർജ്ജ്  എന്നിവരാണ് മരിച്ചത്.

വൈകിട്ട് ആറരയോടെയാണ്  കുട്ടികളെ കാണാതായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്. പോസ്റ്റ്മോർട്ടം അടക്കമുള്ള മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസ്; സിനിമ നടി അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
എൻഎച്ച്എമ്മിലെ കൂട്ടപിരിച്ചുവിടൽ: ആരോ​ഗ്യവകുപ്പ് അപ്പീലുകൾ പരി​ഗണിക്കുന്നു; കരാർ നിയമനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണവും