
കോഴിക്കോട്: മുക്കം കുറ്റിപ്പാലയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. അഗസ്ത്യൻ മുഴി സ്വദേശികളായ അനന്തു, സ്നേഹ എന്നിവരാണ് മരിച്ചത്. ഒൻപതാം ക്ലാസുകാരിയായ സ്നേഹയുടെ പുസ്തകം വാങ്ങാൻ പോകുമ്പോൾ പകൽ 12.15 ഓടെയായിരുന്നു അപകടം. സഹോദരന്മാരുടെ മക്കളാണ് അനന്തുവും സ്നേഹയും. ഉടൻ തന്നെ സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്സ്, പോലീസ് നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam