
വയനാട്: വയനാട് കുറിച്യാടും വൈത്തിരിയിലുമായി മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് രണ്ട് കടുവകളെയും വൈത്തിരി കൂട്ടമുണ്ടയില്‍ ഒരു കടുവ കുഞ്ഞിനെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുറിച്യാട് ഒരു ആണ്‍ കടുവയുടേയും പെണ്‍കടുവയുടെയും ജഡമാണ് കണ്ടെത്തിയത്.
കുറിച്യാട് കണ്ടെത്തിയ കടുവകൾ പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ ചത്തതാകാമെന്നാണ് അനുമാനം. വൈത്തിരി കൂട്ടമുണ്ട സബ്സ്റ്റേഷന് സമീപം കണ്ടെത്തിയ ജഡം കടുവ കുഞ്ഞിന്‍റേതാണ്. ഇതിന് മൂന്ന് ആഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇന്ന് 3 കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. നോർത്തേണ്‍ സിസിഎഫിന്‍റെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുക. കടുവകൾ ചത്തതിൽ ദുരൂഹതയുണ്ടോയെന്നും ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.