
എറണാകുളം: എറണാകുളം ആലുവയിൽ ഇന്നലെ രാത്രി ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർ മരിച്ചു.ആലങ്ങാട് പാനായിക്കുളം തോട്ടകത്ത് വീട്ടിൽ സാബുവിന്‍റെ മകൻ സാജു ജോസഫ് (27 ), തോട്ടയ്ക്കാട്ടുകര കുഴിനികത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണന്‍റെ മകൻ ആദിത്യൻ (27] എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആലുവ ഇസ്ലാമിക് സ്കൂളിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് സാജു ജോസഫ് മരിച്ചത്. പറവൂർ കവലയിൽ രാത്രി അജ്ഞാത വാഹനമിടിച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദിത്യൻ മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam