പ്രഭാതസവാരിക്കിറങ്ങിയ നാല് സ്ത്രീകളെ കാർ ഇടിച്ചു, രണ്ട് മരണം, കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതം മൂലം മരിച്ചു

Published : Sep 11, 2021, 09:38 AM ISTUpdated : Sep 11, 2021, 10:02 AM IST
പ്രഭാതസവാരിക്കിറങ്ങിയ നാല് സ്ത്രീകളെ കാർ ഇടിച്ചു, രണ്ട് മരണം, കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട്  പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഡോക്ടർ സ്വപ്ന അപകട സ്ഥലത്ത് വെച്ചാണ് മരിച്ചത്. പരിക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്. ഇവരുടെ പരിക്ക ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർ‌ട്ടിനെതിരെ ഉടൻ കേസെടുക്കും
സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി