ഇടുക്കി നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരംവീണ് രണ്ട് തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരിക്ക്

Published : Jul 05, 2022, 03:40 PM IST
ഇടുക്കി നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരംവീണ് രണ്ട് തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരിക്ക്

Synopsis

മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി(56)ജാർഖണ്ഡ് സ്വദേശി ബാജു കിൻഡോ (60) എന്നിവർ ആണ് മരിച്ചത്

ഇടുക്കി: നെടുങ്കണ്ടത്ത്(nedumkandam) തോട്ടങ്ങളിൽ മരം വീണ്(tree fell) രണ്ട് തൊഴിലാളികൾ മരിച്ചു. മൈലാടുംപാറയിലും പച്ചക്കാനത്തുമാണ് അപകടം ഉണ്ടായത്. മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് മരം വീണ് മരിച്ചത്.മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ് മരിച്ചത്.ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. മൈലാടുംപാറ സെന്‍റ് മേരീസ് എസ്‌റ്റേറ്റിലെ ജോലിക്കിടയാണ് അപകടം നടന്നത്. അപകടം ഉണ്ടായ ഉടൻ മുത്തുലക്ഷ്മിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

നെടുംകണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ആണ് മരം ഒടിഞ്ഞു വീണ് മറ്റൊരു അപകടം ഉണ്ടായത്. ഈ അപകടത്തിൽ അഥിതി തൊഴിലാളി മരിച്ചു .ജാർഖണ്ഡ് സ്വദേശി ബാജു കിൻഡോ (60) ആണ് മരിച്ചത്. മറ്റൊരാൾക്ക് പരുക്കേറ്റു

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ അലര്‍ട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിന്  മുകളിലായുള്ള ന്യൂനമർദ്ധവും അറബിക്കടലിൽ നിന്നുള്ള കാലവര്‍ഷ കാറ്റും ശക്തമായതുമാണ് മഴ കനക്കാൻ കാരണം. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.

മഴ ശക്തമായതോടെ തൃശ്ശൂർ പൂമല ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. 1,2,3,4 സ്പിൽവേ കാൽ ഇഞ്ച് വീതമാണ് തുറന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.  മലവായ് തോടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടിന്‍റെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്‍റെ ജലനിരപ്പ് 419 അടിയായി ഉയർന്നു. 423 അടിയാണ് പരമാവധി സംഭരണ ശേഷി. 

കണ്ണൂർ പയ്യന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. മാവിച്ചേരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളങ്ങര യശോദയുടെ ഓടുമേഞ്ഞ വീടാണ് പുലർച്ചേ തകർന്നത്.  ടി.വിയടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. അപകടം നടക്കുമ്പോൾ യശോദയും മകൻ രാജേഷും ഭാര്യയും 2 കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ ജില്ലയുടെ മലയോര  മേഖലകളിൽ ശക്തമായ മഴ ഉള്ളതിനാൽ ജാഗ്രത മുന്നറിയിപ്പുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ