ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

Published : Apr 17, 2026, 07:51 AM IST
Instagram

Synopsis

രണ്ടു വർഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ (21) ആണ് അറസ്റ്റിലായത്

കൊല്ലം: രണ്ടു വർഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ (21) ആണ് അറസ്റ്റിലായത്. 2024ൽ കൊല്ലം ഏരൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അര്‍ജുന്‍ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. സൗഹൃദം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതോടെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് യുവാവ് പ്രതികാരം ചെയ്തു. സുഹൃത്തുക്കളിലൊരാളാണ് പെണ്‍കുട്ടിയെ ഈ വിവരം അറിയിച്ചത്. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാരുടെ പരാതിയിലാണ് ഏരൂര്‍ പൊലീസ് കേസെടുത്തത്. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം