
എറണാകുളം: മൂവാറ്റുപുഴയിൽ വാഹന അപകടത്തിൽ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവർ ആണ് മരിച്ചത്. കർണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണൻ(24) എന്നിവരാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam