അതിശക്തമായ മഴയും കാറ്റും, പാലക്കാട് രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ ഊർജിതം

Published : Aug 15, 2025, 08:20 PM IST
youth drowned

Synopsis

തമിഴ്നാട് കൊയമ്പത്തൂർ സ്വദേശികളായ പ്രദീപ്‌ രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്

പാലക്കാട്: പാലക്കാട് പരുപ്പന്തറയിൽ രണ്ട് യുവാക്കളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. തമിഴ്നാട് കൊയമ്പത്തൂർ സ്വദേശികളായ പ്രദീപ്‌ രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്. യുവാക്കൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

അതേസമയം, പാലക്കാട് ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. തുടർന്ന് ഒറ്റപ്പാലം ലക്കിടി നെല്ലിക്കുർശ്ശിയിൽ വീട് തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. മരം കടപുഴകി വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. പുത്തൻപുരക്കൽ അൻവറിൻ്റെ വീടാണ് തകർന്നത്. വീടിൻ്റെ മേൽക്കൂര ഭാഗികമായും അടുക്കള ഭാഗവും ശുചിമുറിയും പൂർണ്ണമായും തകർന്നു. വീടിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതൂണും പൊട്ടി വിണു. തലനാരിയിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ലക്കിടിപേരൂർ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ സ്ഥലം സന്ദർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം